ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ലോക് നാഥ് ബഹ്‌റ

loknath behra

കൊച്ചി: ഗൃഹനാഥന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റ. അന്വേഷണ ഉദ്യോഗസ്ഥന്‍മാരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടന്നും, എല്ലാവശവും വിശദമായി പരിശോധിക്കുമെന്നും ഡി.ജി.പി അറിയിച്ചു.

യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് വരാപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

ഗൃഹനാഥന്റെ മരണത്തെ തുടര്‍ന്ന് ശ്രീജിത്ത് ഉള്‍പ്പെടെ പത്തു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് വയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ടോടെ ശ്രീജിത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് വരാപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

Top