വരാപ്പുഴ: ശ്രീജിത്തിന്റെ മരണത്തില്‍ കൂടുതല്‍ പൊലീസുകാര്‍ പ്രതികളാകുമെന്ന് റിപ്പോര്‍ട്ട്. മര്‍ദ്ദനം കണ്ടു നിന്ന പൊലീസുകാരും പ്രതിപട്ടികയില്‍ ഉള്‍പ്പെടും. വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുക. മര്‍ദ്ദനം കണ്ടു നിന്നവരും ജിഡി ചുമതയില്‍ ഉണ്ടായിരുന്നവരുമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുക. കൊലക്കുറ്റം ഒഴികെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക.