കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ശ്രീജിത്തിന് മര്‍ദനമേറ്റ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനെ കുറിച്ച് യഥാര്‍ഥ വസ്തുത പുറത്തു കൊണ്ടുവരണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.