തിരുവനന്തപുരം: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണം സംബന്ധിച്ച അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.മോഹന്‍ദാസ്. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സി ഏറ്റെടുക്കണമെന്നും, പറവൂര്‍ സി.ഐക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
കേസില്‍ ആരോപണ വിധേയനായ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പൊലീസ് അക്കാദമിയിലേക്ക് മാറ്റിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം ആ സ്ഥാനത്തിന് യോഗ്യനല്ലെന്നും, ഇത്തരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസ് സേനകളെ പരിശീലിപ്പിക്കുന്നത് പൊലീസുകാരെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കുമെന്നും, ഇക്കാര്യം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.