തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ ആരോപണങ്ങളും പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആളുമാറിയായിരുന്നു ശ്രീജിത്തിനെ അറസ്റ്റു ചെയതതെന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്നും, എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
വീടാക്രമണത്തെത്തുടര്‍ന്ന് വരാപ്പുഴയില്‍ വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് അക്രമിസംഘത്തോടൊപ്പമുണ്ടായിരുന്ന ആളല്ലെന്നു വാസുദേവന്റെ മകന്‍ വിനീഷ് പറഞ്ഞിരുന്നു. തന്നെയും ശ്രീജിത്തിനെയും മാറിമാറി പൊലീസുകാര്‍ മര്‍ദിച്ചിരുന്നുവെന്നും, വരാപ്പുഴ എസ്‌ഐയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നും സഹോദരനും അറിയിച്ചു. ശ്രീജിത്തിന്റെ മരണം ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതം മൂലമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.