കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ സാധ്യത. പ്രത്യേക അന്വേഷണസംഘമാണ് ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ചൊവ്വാഴ്ച അറസ്റ്റിലായ പറവൂര്‍ സിഐ ക്രിസ്പിന് സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
എ.വി. ജോര്‍ജിന്റെ കീഴിലുണ്ടായിരുന്ന ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതോടെ ആര്‍ടിഎഫ് പിരിച്ചുവിടുകയും ജോര്‍ജിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.