തിരുവനന്തപുരം: അനുജന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തുന്ന ശ്രീജിത്തില്‍ നിന്നും സിബിഐ ഇന്ന് മൊഴി എടുക്കും. രാവിലെ പത്ത് മണിക്ക് മൊഴി നല്കാന് എത്താന്‍ ശ്രീജിത്തിനോടും അമ്മ രമണി പ്രമീളയോടും സിബിഐ അറിയിച്ചിട്ടുണ്ട്.
അനുജന് ശ്രീജീവിനെ പാറശാല പൊലീസ് കൊലപ്പെടുത്തിയതാണ് എന്നാരോപിച്ച് രണ്ട് വര്‍ഷത്തിലേറെയായി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലാണ്. സമരം 765 ദിവസം പിന്നിട്ടപ്പോള്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ ശ്രീജിത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
സമരത്തിന് ജനപിന്തുണയായി ഏറിയതോടെ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് വീണ്ടും കത്തെഴുതി. ശ്രീജിത്ത് ഹൈക്കോടതിയെയും ഇതേ ആവശ്യമുന്നയിച്ച് സമീപിച്ചു.
തുടര്‍ന്ന് നേരത്തെ കേസ് അന്വേഷിക്കാന്‍ വിസമ്മതിച്ച സിബിഐ കേസ് അന്വേഷിക്കാം എന്ന് ഉറപ്പ് നല്കി. എന്നാല്‍ കേസ് അന്വേഷണം ആരംഭിക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു. പിന്നീട് അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ കേസ് തീര്‍പ്പാക്കിയിട്ടേ സമരം അവസാനിപ്പിക്കുകയുളളൂ എന്ന് വ്യക്തമാക്കി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുകയാണ്.