മലേഷ്യന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യന്‍ താരം ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന മത്സരത്തില്‍ ലോക റാങ്കിംഗില്‍ 22ാം റാങ്കുകാരനായ ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്ഡേസിനെ നേരിട്ടുള്ള ഗെയിമുകളിലാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-18, 21-14.
39 മിനുട്ട് നീണ്ട മത്സരത്തില്‍ ആദ്യ സെറ്റില്‍ ഫ്രഞ്ച് താരത്തില്‍ നിന്ന് ചെറുത്ത്നില്പുണ്ടായെങ്കിലും രണ്ടാം ഗെയിം അനായാസം ശ്രീകാന്ത് സ്വന്തമാക്കുകയായിരുന്നു. ശനിയാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ലോക റാങ്കിംഗില്‍ 11ാം സ്ഥാനത്തുള്ള ജപ്പാന്റെ കെന്റോ മോമോട്ടയാണ് ശ്രീകാന്തിന്റെ എതിരാളി.