ഒടിയനില്‍ മോഹല്‍ലാലും പാടുന്നു; വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

odiyan

ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ചെയ്തതു മുതല്‍ മോഹല്‍ലാല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയന്‍. സിനിമയെക്കുറിച്ചുള്ള ഓരോ വാര്‍ത്തകള്‍ക്കും വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററിനും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

ഒക്‌ടോബര്‍ 11 നാണ് ഒടിയന്‍ തിയറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഒരു പാട്ട് ഉണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. നാടന്‍ പാട്ടിന്റെ ശൈലിയിലുള്ളതാണ് മോഹന്‍ലാലിന്റെ പാട്ട് എന്നും ,ചിത്രത്തിലെ പാട്ട് എല്ലാം മണ്ണിന്റെ മണമുള്ളവയാണെന്നും സംവിധായകന്‍ പറഞ്ഞു.

ഒടിയനില്‍ നാടോടി സ്പര്‍ശമുള്ള ഗാനങ്ങള്‍ ഒരുക്കാന്‍ സാധിച്ചുവെന്നും ഗാനങ്ങളിലും മിസ്ട്രി ഒളിഞ്ഞു കിടപ്പുണ്ടെന്നും സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ പറഞ്ഞിരുന്നു. എം. ജി ശ്രീകുമാറാണ് ചിത്രത്തിലെ ‘മുത്തപ്പന്റെ ഉണ്ണി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.ഒടിയനിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. എം. ജി ശ്രീകുമാറിനെക്കൂടാതെ ശങ്കര്‍ മഹാദേവും, ശ്രേയ ഘോഷാലും ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സാം സി. എസാണ് ഒടിയനു വേണ്ടി പശ്ചാത്തല സംഗീതം ഓരുക്കിയിരിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ഒടിയനില്‍, മറ്റൊരു സിനിമയിലും കാണാത്ത മേക്കോവറിലാണ് മലയാളികളുടെ പ്രിയതാരം എത്തുന്നത്. ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.

പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ഒടിയനില്‍ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.

Top