സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍; മഞ്ജു പ്രതികരിക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍

കൊച്ചി: തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ് പ്രതികരിച്ച് ‘ഒടിയന്റെ’ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഒടിയന്‍ സിനിമക്കും തനിക്കുമെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്ന മോശമായ പ്രതികരണങ്ങള്‍ ആക്രമണങ്ങള്‍ നടി മഞ്ജുവാര്യരോടുള്ള ശത്രുത കാരണമാണെന്ന് ശ്രീകുമാര്‍ മേനോന്‍.

സൈബര്‍ അക്രമണങ്ങള്‍ മുഴുവന്‍ നടി മഞ്ജുവാര്യരോടുള്ള ശത്രുത കാരണമാണെന്നും, തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ മഞ്ജു പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം പരസ്യ ചിത്രങ്ങളിലൂടെ മഞ്ജുവിനെ തിരികെ എത്തിച്ചയാളാണ് താന്‍, അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് തനിക്കെതിരായ ആക്രമണങ്ങളെന്നും ശ്രീകുമാര്‍ പറയുന്നു.

സൈബര്‍ ആക്രമണം നടത്തുന്നതിന് പിന്നില്‍ ആരാണെന്നത് തനിക്ക് വ്യക്തമാണ്. മഞ്ജു വാര്യരെ കൈ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തുടങ്ങിയ ആക്രമണത്തിന്റെ ക്ലൈമാക്‌സാണിതെന്നും, ഒടിയന്‍ സിനിമക്കെതിരെ പി.ആര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ആരാധകര്‍ ഇവരുടെ കെണിയില്‍ വീഴരുതെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Top