ശ്രീകുമാരന്‍ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു

ഗാനരചയിതാവും കവിയുമായ ശ്രീകുമാരന്‍ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് (72) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹരിപ്പാട്ട് കരിമ്പാലേത്ത് ഭവാനിക്കുട്ടി തങ്കച്ചിയുടെയും തോനയ്ക്കാട്ട്കളരിക്കല്‍ കൃഷ്ണപിള്ളയുടെയും മകളാണ് തുളസി ഗോപിനാഥ്. പി & ടി വകുപ്പിന്റെ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഗോപിനാഥന്‍ നായര്‍ ആണ് ഭര്‍ത്താവ്. മന്‍മോഹന്‍ തമ്പി( ഒപ്റ്റിവ ഐ.ടി.കമ്പനി- ഇന്ത്യയിലെ മേധാവി) ജയ്‌മോഹന്‍ തമ്പി ( ഐ.ടി.കമ്പനി,സിംഗപ്പൂര്‍) എന്നിവര്‍ മക്കളാണ്. പരേതയായ രശ്മി തമ്പി, മേബല്‍( സിംഗപ്പൂര്‍)എന്നിവരാണ് മരുമക്കള്‍.

നോവലിസ്റ്റും അഭിഭാഷകനുമായ പരേതനായ പി.വി.തമ്പി, മുന്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരേതനായ അഡ്വക്കേറ്റ് പി.ജി.തമ്പി , ഒറാക്കിളിന്റെ മുന്‍ വൈസ് പ്രസിഡന്റ് പ്രസന്നവദനന്‍ തമ്പി എന്നിവരാണ് മറ്റു സഹോദരന്മാര്‍. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.

Top