ജയരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിനു വേണ്ടി ശ്രീകുമാരന്‍ തമ്പിയും,എം.കെ.അര്‍ജുനനും വീണ്ടും ഒന്നിക്കുന്നു.
തകഴിയുടെ വിഖ്യാത നോവല്‍ കയറില്‍ നിന്നാണ് ജയരാജ് ചിത്രം ഒരുങ്ങുന്നത്.
ഭയാനകം എന്നുപേരിട്ട ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കരാണ്.
നീല നിശീധിനി, പഞ്ചമി ചന്ദ്രിക തൊട്ടുവിളിച്ചു, മുത്തുകിലുങ്ങി മണി മുത്തുകിലുങ്ങി, സുഖമൊരു ബിന്ദു, കുയിലിന്റെ മണി നാദം കേട്ടു, മല്ലികപ്പൂവിന്‍ മധുര ഗന്ധം, ചന്ദ്രക്കല മാനത്ത്, കസ്തൂരി മണക്കുന്നല്ലോ, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, തിരുവോണപ്പുലരി എന്നിവയെല്ലാം ശ്രീകുമാരന്‍ തമ്പി -എംകെ. അര്‍ജുനന്‍ ടീമിന്റെ കുട്ടായിമയിൽ ഒരുങ്ങിയ ഗാനങ്ങളാണ്.