വീസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിയില്ല; 73 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍

കൊളംബോ: വീസ കാലാവധി കഴിഞ്ഞ ശേഷവും ശ്രീലങ്കയില്‍ തുടര്‍ന്ന 73 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ശ്രീലങ്കന്‍ അതികൃതരാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

വീസ ചട്ടങ്ങള്‍ ലംഘിച്ച 49 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ശനിയാഴ്ച പിടികൂടി. കഴിഞ്ഞ മാസം 24 പേരെ അറസ്റ്റ് ചെയ്തിരുന്നു. കാളംബോയ്ക്കടുത്ത മാട്ടുഗാമയിലെ ഒരു ഫാക്ടറിയില്‍നിന്നാണ് ഇവരെ പിടികൂടിയതെന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

അറസ്റ്റിലായവരെ മിരിഹാനയിലെ ഡിറ്റെന്‍ഷന്‍ സെന്ററിലേക്കു മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കും.

Top