ടീമില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി ശ്രീലങ്ക. ലോകകപ്പില്‍ കാഴ്ചവെച്ച മോശം പ്രകടത്തെ കണക്കിലെടുത്ത് ടീമിന്റെ പരിശീലക സംഘത്തെ അടിമുടി മാറ്റാനൊരുങ്ങിയിരിക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുഖ്യ പരിശീലകന്‍ ചന്ദിക ഹതുരസിംഗെ അടക്കമുള്ളവര്‍ ഇതോടെ പരിശീലക സ്ഥാനം ഒഴിയേണ്ടി വരും.
ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പര അവസാനിച്ചതിന് പിന്നാലെയാകും പരിശീലകരെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. ശ്രീലങ്കന്‍ കായിക മന്ത്രി, ഹരിന്‍ ഫെര്‍ണാണ്ടോ, ക്രിക്കറ്റ് ടീമിന്റെ പരിശീലകരെ പുറത്താക്കണമെന്ന് ലങ്കന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ 2017 ലായിരുന്നു ഹതുരസിംഗെ ശ്രീലങ്കന്‍ ദേശീയ ടീം പരിശീലകനായി ചുമതലയേറ്റെടുത്തത്. അതിന് മുന്‍പ് ബംഗ്ലാദേശ് ദേശീയ ടീമിന്റെ പരിശീലകനായിരുന്നു അദ്ദേഹം.