ശ്രീലങ്കയില്‍ ഏഴ് മണിക്കൂറോളം രാജ്യമൊട്ടാകെ വൈദ്യുതി നിലച്ചു

കൊളംബോ: പ്രധാനപ്പെട്ട വൈദ്യതിനിലയത്തിലെ സാങ്കേതികത്തകരാറു മൂലം ശ്രീലങ്കയില്‍ തിങ്കളാഴ്ച രാജ്യമൊട്ടാകെ ഏഴ് മണിക്കൂറോളം വൈദ്യുതി നിലച്ചു. ദീര്‍ഘനേരം വൈദ്യുതി നിലച്ചത് 21 ദശലക്ഷത്തോളം ജനങ്ങളുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു.

കൊളംബോയില്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും പ്രാന്തപ്രദേശങ്ങളില്‍ പലയിടത്തും തകരാര്‍ പരിഹരിക്കപ്പെട്ടിട്ടില്ല. 2016 മാര്‍ച്ചില്‍ എട്ടുമണിക്കൂറോളം രാജ്യമൊട്ടാകെ വൈദ്യുതി നിലച്ചിരുന്നു. കൊളംബോയ്ക്ക് സമീപത്തുള്ള കേരവാലപിട്ടിയ പവര്‍ കോംപ്ലക്സിലുണ്ടായ സാങ്കേതികത്തകരാണ് ജനങ്ങളെ ദുരിതത്തിലാക്കിയ പവര്‍കട്ടിന് പിന്നിലെന്ന് ഊര്‍ജമന്ത്രി ഡല്ലാസ് അലഹപ്പെരുമ അറിയിച്ചു.

Top