ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ദീര്‍ഘിപ്പിച്ച് മൈത്രിപാല സിരിസേന

കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ദീര്‍ഘിപ്പിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന. ഈസ്റ്റര്‍ദിനത്തില്‍ ഉണ്ടായ ഭീകരാക്രമണത്തിനു ശേഷം നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു, ഇതിന് അയവ് വന്നേക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന അവസരത്തിലാണ് ഇപ്പോള്‍ അടിയന്തരാവസ്ഥ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

സംശയമുള്ളവരെ ഏതുസമയത്തും കസ്റ്റഡിയിലെടുക്കാനും തടങ്കലില്‍ വയ്ക്കാനും പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അനുമതി നല്‍കുന്ന നിയമം ശനിയാഴ്ച പിന്‍വലിക്കാനിരിക്കെയാണ് പുതിയ നീക്കം. ഈസ്റ്റര്‍ദിന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 10 സ്ത്രീകള്‍ അടക്കം നൂറിലധികം പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

കഴിഞ്ഞ മെയ് മാസം ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളോട് രാജ്യ സുരക്ഷാ സാഹചര്യം 99 ശതമാനം സാധാരണ നിലയിലേക്ക് എത്തിയതായും ജൂണ്‍ 22 ഓടെ കരിനിയമങ്ങള്‍ പിന്‍വലിക്കപ്പെടുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തലസ്ഥാനത്തെ സുരക്ഷാ സംവിധാനത്തില്‍ അയവ് വരുത്താന്‍ സിരിസേന തയാറായില്ല.

Top