കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചനാക്കേസില്‍ പ്രതിയായി ആലുവ സബ് ജയിലില്‍ കഴിയുന്ന നടന് ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണനയില്ലന്ന് ജയില്‍ ഡിജിപി ആര്.ശ്രീലേഖ
അത്തരം വാര്‍ത്തകള്‍ എങ്ങിനെ വന്നതെന്ന് പരിശോധിച്ച് വരികയാണ്, ഇതു സംബന്ധിച്ച് ജയില്‍ അധികൃതരുമായി സംസാരിച്ചതായും ഡിജിപി അറിയിച്ചു.
ജയിലില്‍ ദിലീപിന് വിഐപി പരിഗണനയാണെന്നും ദിലീപിന്റെ സഹായി തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയാണെന്നും,ജയില്‍ ജീവനക്കാര്‍ക്കു തയാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിലെത്തി കഴിക്കാന്‍ ദിലീപിന് അനുവാദം ഉണ്ടെന്നുമായിരുന്നു വാര്‍ത്തകള്‍.