കുത്തിയോട്ടത്തിനെതിരെ വിവാദ പരാമര്‍ശം ; ആര്‍ ശ്രീലേഖയ്ക്ക് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തിനെതിരെ പരാമര്‍ശം നടത്തിയ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.15 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിഷ്പക്ഷത പാലിക്കേണ്ടവരാണ് ,വിവാദ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും സര്‍ക്കാരിന്റെ സല്‍പ്പേരിനു കളങ്കം ഉണ്ടാക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും നോട്ടീസില്‍ പറയുന്നു.

വിശ്വാസത്തിന്റെ പേരില്‍ വര്‍ഷാവര്‍ഷം നടക്കുന്ന കുറ്റകൃത്യം അവസാനിപ്പിക്കാന്‍ സമയമായി എന്ന തലക്കെട്ടോടെ ഫെബ്രുവരി 27നാണ് ഡിജിപി ശ്രീലേഖ ബ്ലോഗ് പ്രസിദ്ധീകരിച്ചത്.

Top