മലയാള സിനിമയിലെ ജഗതി ശ്രീകുമാറിന്റെ മകളും ടെലിവിഷന്‍ താരവുമായിരുന്ന ശ്രീലക്ഷ്മി ശ്രീകുമര്‍ വിവാഹിതയായി. ദുബൈയില്‍ സ്ഥിരതാമസമാക്കിയ കൊമേഴ്സ്യല്‍ പൈലറ്റ് ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് എത്തിയത്.
ബിഗ് ബോസില്‍ ശ്രീലക്ഷ്മിയുടെ ഒപ്പമുണ്ടായിരുന്ന രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന എന്നിവര്‍ വിവാഹത്തിന് എത്തിയിരുന്നു. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി, ടി ജെ വിനോദ്, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു.