sreenagar byelection farooq abdullah win

ശ്രീനഗര്‍: ശ്രീനഗര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളക്ക് ജയം.

പിഡിപി സ്ഥാനാര്‍ത്ഥിയായ നാസിര്‍ അഹമ്മദ് ഖാനെ 9,199 വോട്ടുകള്‍ക്കാണ് ഫാറുഖ് അബ്ദുള്ള പരാജയപ്പെടുത്തിയത്.

വിഘടനാവദികളുടെ ബഹിഷ്‌കരണ ആഹ്വാനത്തെ തുടര്‍ന്ന ഈ മാസം പത്തിന് നടന്ന തിരഞ്ഞെടുപ്പില്‍ ആകെ 7.13 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പിലും സംഘര്‍ഷത്തിലും എട്ടുപേര്‍ മരിച്ചിരുന്നു.

അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് മാറ്റിവെച്ച 38 ഇടങ്ങളില്‍ നടന്ന റീപോളിങില്‍ രണ്ടു ശതമാനം മാത്രമാണ് പോളിങ് നടന്നത്. ഫാറൂഖ് അബ്ദുള്ള, നാസിര്‍ അഹമ്മദ് ഖാന്‍ എന്നിവരെ കൂടാതെ ഏഴു സ്ഥാനാര്‍ത്ഥികളും മല്‍സരരംഗത്തുണ്ടായിരുന്നു.

2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുള്ള പിഡിപി സ്ഥാനാര്‍ഥി താരീഖ് ഹമീദിനോട് പരാജയപ്പെട്ടിരുന്നു.

Top