ശ്രീനഗറില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെടിയേറ്റ പെണ്‍കുട്ടി മരിച്ചു

ശ്രീനഗര്‍: ശ്രീനഗറില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെടിയേറ്റ പെണ്‍കുട്ടി മരിച്ചു. ജമ്മു കാശ്മീരിലെ കുല്‍ഗാമിലാണ് സംഭവം.

സൈന്യവും ഭീകരരും തമ്മിലുള്ള വെടിവെയ്പ്പിനിടെ പെണ്‍കുട്ടിക്ക് പരിക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സൈന്യവും ഭീകരരും തമ്മിലുളള ഏറ്റുമുട്ടലില്‍ ഇന്നലെ ആറ് തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തിയിരുന്നു. ബിജ്ബെഹ്റയിലെ വനപ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

വനപ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സൈനികര്‍ നടത്തിയ പരിശോധനക്കിടെ തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തിരുന്നു,

Top