വീണ്ടും പുല്‍വാമ ഭീകരാക്രമണം പുനരന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണം പുനരന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം കശ്മീരില്‍ ഭീകരര്‍ക്കൊപ്പം ഡിവൈഎസ്പി പിടിയിലായ സാഹചര്യത്തിലാണ് പുനരന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് മറ്റൊരു മതത്തില്‍പ്പെട്ട വ്യക്തിയായിരുന്നെങ്കില്‍ ആര്‍എസ്എസ് ശബ്ദമുയര്‍ത്തുമായിരുന്നു എന്ന് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.2019 ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന് പിന്തുണയോടെ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യയുടെ കണ്ടെത്തല്‍.

Top