‘ഈനാംപേച്ചി പോകുമ്പോള്‍ മരപ്പട്ടി വരും’ എന്ന അവസ്ഥയാണ് കേരളത്തിനെന്ന് നടന്‍ ശ്രീനിവാസന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മാറി വരുന്ന മുന്നണി ഭരണ സംവിധാനങ്ങളെ രൂക്ഷമായി പരിഹസിച്ച് നടന്‍ ശ്രീനിവാസന്‍.

കേരളത്തില്‍ ജനാധിപത്യമല്ല, ഗുണ്ടാധിപത്യവും പണാധിപത്യവുമാണ്. ജനങ്ങള്‍ക്കു മുന്നില്‍ വേറെ ഓപ്ഷന്‍സില്ല. ഇനാംപേച്ചി പോയാല്‍ മരപ്പട്ടി വരുമെന്ന അവസ്ഥയാണെന്നും ശ്രീനിവാസന്‍ തുറന്നടിച്ചു.

ഏതെങ്കിലും ഒരു പാര്‍ട്ടി മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമല്ല. പാര്‍ട്ടികള്‍ക്ക് പൊതുവായ ഒരു നേതാവിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിലെ ജനാധിപത്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top