വിനീത് ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി എം മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അരവിന്ദന്റെ അതിഥികള്‍’.
ചിത്രത്തിൽ വിനീത് ശ്രീനിവാസനൊപ്പം അച്ഛനായ ശ്രീനിവാസനും എത്തുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.
ശാന്തികൃഷ്‍ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
“ഇന്നലെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പേര് അരവിന്ദന്റെ അതിഥികള്‍ ഏറെ നാളുകള്‍ക്ക് ശേഷം അച്ഛനോടൊപ്പം അഭിനയിക്കുന്ന സിനിമ. ഒരു മികച്ച സിനിമ ജനിക്കട്ടെ എന്നാഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു”.. വിനീത് ശ്രീനിവാസനാണ് ഇതുസംബന്ധിച്ച വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
പതിയാറ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മ്മിക്കുന്ന അരവിന്ദന്റെ അതിഥികളില്‍ സലീംകുമാര്‍, ഷമ്മി തിലകന്‍, ദേവന്‍, ബിജുക്കുട്ടന്‍, നിയാസ് ബക്കര്‍, സുബീഷ് സുധി, കെപിഎസി ലളിത, സ്‌നേഹ ശ്രീകുമാര്‍ എന്നിവരും അണിനിരക്കും.
ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് രാജേഷ് രാഘവനാണ്.