കൊല്ലം: നടിയെ ആക്രമിച്ച കേസുമായ് ബന്ധപ്പെട്ട് ശ്രീനിവാസന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ യോജിപ്പും ചിലതില്‍ വിയോജിപ്പുമുണ്ടെന്ന് നടന്‍ മുകേഷ്. മലയാള സിനിമയില്‍ സ്ത്രീ-പുരുഷ വിവേചനം ഇല്ലെന്നും, ശ്രീനിവാസന്‍ പല കാര്യങ്ങളോടും താന്‍ യോജിക്കുന്നുവെന്നും താരം പറഞ്ഞു. ”ദിലീപിന്റെ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അഭിപ്രായം പറയില്ല. എന്നാല്‍ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രൂപീകരിച്ചതില്‍ തെറ്റില്ലെന്നും” മുകേഷ് പറഞ്ഞു.
ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ച കഥയാണെന്നാണ് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടത്. ”കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഒന്നര കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ്. താന്‍ അറിയുന്ന ദിലീപ് ഇത്തരം കാര്യങ്ങള്‍ക്ക് ഒന്നരപൈസ പോലും ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശവും എന്തെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ് ” പ്രതിഫലം നിശ്ചയിക്കുന്നത് താരവിപണി മൂല്യമനുസരിച്ചാണ്. നയന്‍താരയ്ക്ക് കിട്ടുന്ന പ്രതിഫലം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.