തിരുവനന്തപുരം: പ്രതിപക്ഷത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍ നിന്നു നീതി ലഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്പീക്കറുടെ ഏകാധിപത്യ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നിമസഭാ ചട്ടങ്ങള്‍ അനുസരിച്ചു കൊണ്ടുള്ള അവകാശമാണ് പ്രതിപക്ഷം ഉന്നയിച്ചതെന്നും പ്രതിപക്ഷത്തോടുള്ള സ്പീക്കറുടെ സമീപനത്തില്‍ മാറ്റം വരണമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം മാന്യതയുടേയും മര്യാദയുടേയും പരിധി ലംഘിക്കുന്നുണ്ടെന്നും സ്പീക്കര്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍ സ്പീക്കര്‍ക്ക് ആത്മപരിശോധന നടത്തിയാല്‍ ഇങ്ങനെ പറയാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തെ ഭയമാണെന്നും അതുകൊണ്ടാണ് അടിയന്തരപ്രമേയത്തിന് അംഗീകാരം നല്‍കാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.