ചരിത്രമെഴുതി ശ്രീശങ്കര്‍, ഹൈജംപില്‍ വെള്ളി; പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണം ഉയര്‍ത്തി സുധീര്‍

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്‌സിൽ നിന്ന് ഇന്ത്യക്ക് മറ്റൊരു മെഡൽ കൂടി നേടിത്തന്ന് മുരളീ ശ്രീശങ്കർ. ഹൈജംപിൽ ശ്രീശങ്കർ വെള്ളി നേടി. കോമൺവെൽത്ത് ഗെയിംസ് ഹൈജംപിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ വെള്ളി മെഡലാണ് ശ്രീശങ്കർ നേടിയെടുത്തിരിക്കുന്നത്. പാരാ പവർലിഫ്റ്റിങ്ങിൽ സ്വർണം ഉയർത്തി സുധീറും ഇന്ത്യക്ക് അഭിമാനമായി.

8.08 മീറ്റർ ദൂരം ചാടിയാണ് പുരുഷന്മാരുടെ ഹൈജംപിൽ ശ്രീശങ്കർ വെള്ളി നേടിയത്. അഞ്ചാം ശ്രമത്തിലായിരുന്നു ഈ ദൂരം കണ്ടെത്തിയത്. ഹൈജംപിൽ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം അനീസിന് 7.97 മീറ്റർ ദൂരമാണ് കണ്ടെത്താനായത്. അഞ്ചാം സ്ഥാനത്താണ് അനീസ് ഫിനിഷ് ചെയ്തത്.

212 കിലോ ഭാരം ഉയർത്തിയാണ് സുധീർ പവർലിഫ്റ്റിങ്ങിൽ സ്വർണം നേടിയത്. 134.5 പോയിന്റ് സ്വന്തമാക്കിയാണ് താരം ഒന്നാമതെത്തിയത്. 2022 കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ അഞ്ചാം സ്വർണമാണ് ഗെയിംസ് റെക്കോർഡോടെ സുധീർ നേടിയത്.

Top