ബെംഗളൂരു: തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. സ്ഥാനാര്‍ഥിയാകുന്നതു സംബന്ധിച്ച് ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയിരുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞു. പാര്‍ട്ടിക്കു വേണ്ടി മല്‍സരിക്കണം എന്നഭ്യര്‍ഥിച്ചു ശ്രീശാന്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സന്ദേശം അയച്ചത്. നാളെ തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയുടെ അച്ഛന്‍ ഹിരേന്ദ്ര സിങ് ഷെഖാവത്തിന് മധ്യപ്രദേശിലെ ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. മറ്റു പല പ്രമുഖരെയും മല്‍സരിപ്പിക്കാന്‍ ബിജെപി നീക്കം തുടരുകയാണ്. നാലു ദിവസത്തിനകം അന്തിമ സ്ഥാനാര്‍ഥി പട്ടിക തയ്യാറാകും.