Sreesanth in confidence

തിരുവനന്തപുരം: തിരുവനന്തപുരത്തെ ജനം തനിക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീശാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചു. അഴിമതി തൊട്ടുതീണ്ടാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും ശ്രീശാന്ത് പറഞ്ഞു.

ജനങ്ങളെയും പാര്‍ട്ടിയെയും ഞാന്‍ സ്‌നേഹിക്കുന്നു. ദൈവം എന്റെ കൂടെയുണ്ട്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള കരുത്ത് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന സമയത്തു കേരളത്തിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ മലയാളികള്‍ക്ക് അറിയാം, കേരളത്തെ സംബന്ധിച്ച് ബി.ജെ.പിക്ക് അധികാരം കിട്ടുന്നതു ആയിരം മടങ്ങ് നല്ലതായിരിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.

Top