മുംബൈ: ഐ.പി.എല്ലിലെ വാദുവയ്പ്പുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടി വന്ന മലയാളി താരം ശ്രീശാന്ത് വീണ്ടും പരിശീലനത്തിനിറങ്ങുന്നു .ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിപ്പിച്ചതോടെയാണ് താരം വീണ്ടും സജീവമാകുന്നത്. ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചതോടെയാണ് ക്രിക്കറ്റിലേക്ക് തിരികെ വരാന്‍ ശ്രീശാന്തിന് ഇപ്പോള്‍ അവസരമൊരുങ്ങുന്നത്.
2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ആ വര്‍ഷത്തെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു ഈ വിലക്ക്. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനമെടുക്കാന്‍ ബി.സി.സി.ഐയ്ക്ക് മൂന്ന് മാസത്തെ സമയം നല്‍കി. ഈ മൂന്നു മാസം അവസാനിച്ചതോടെയാണ് ബി.സി.സി.ഐ തീരുമാനം വ്യക്തമാക്കിയത്.
https://www.instagram.com/p/BmPiaRFFiB1/?igshid=1p4p3chgnaqt5
വിലക്ക് നീക്കി ഏഴ് വര്‍ഷമായി ചുരുക്കിയതോടെ അടുത്ത വര്‍ഷം ശ്രീശാന്തിന് കളിക്കാനാവുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ പരിശീലനത്തിന്റെ വീഡിയോ ശ്രീശാന്ത് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുകയാണ്.