ശ്രീശാന്തിന് ആശ്വാസം; ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി . . .

ന്യൂഡല്‍ഹി: ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ക്രിമിനല്‍കേസും അച്ചടക്ക നടപടിയും രണ്ടാണെന്ന് കോടതി വ്യക്തമാക്കി.

അതേസമയം,തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് കോഴക്കേസില്‍ പൊലീസിനോട് കുറ്റ സമ്മതം നടത്തിയതെന്നും, എന്തിനാണ് കൈയ്യില്‍ ഇത്രയധികം പണം കരുതിയെന്നും കോടതി നേരത്തെ ചോദിച്ചിരുന്നു.

ആജീവനാന്ത വിലക്ക് അഞ്ച് വര്‍ഷമാക്കി ചുരുക്കാനുളള അപേക്ഷയെ ശ്രീശാന്തിന് നല്‍കാനാവൂ എന്നും സൂചിപ്പിച്ച കോടതി ശ്രീശാന്തിന്റെ സ്വഭാവം മോശമായിരുന്നില്ലേ എന്നും കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ ഒരു അനാഥാലയത്തിന് നല്‍കാനാണ് കൈയ്യില്‍ പണം കരുതിയതെന്നായിരുന്നു ശ്രീശാന്തിന്റെ അഭിഭാഷകന്‍ മറുപടി നല്‍കിയിരുന്നത്. പൊലീസ് മര്‍ദ്ദിച്ചതുകൊണ്ടാണ് താന്‍ കുറ്റം സമ്മതിച്ചതെന്നും യഥാര്‍ഥത്തില്‍ ഐപിഎല്‍ കോഴയില്‍ തനിക്ക് പങ്കില്ലെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.

താരതത്തെ വിലക്കിയ ബിസിസിഐയുടെ നടപടി കേരള ഹൈക്കോടതി നേരത്തെ ശരിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ബി.സി.സി.ഐയുടെ നടപടി ക്രൂരമാണെന്നും ചെറിയ മല്‍സരങ്ങളില്‍ പോലും പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ശ്രീശാന്ത് വാദിച്ചിരുന്നു

Top