ലോക് താന്ത്രിക് ജനതാദള്‍ ജെഡിഎസില്‍ ലയിക്കാന്‍ ഒരുങ്ങുന്നു. . .

തിരുവനന്തപുരം: കേരളത്തിലെ ലോക് താന്ത്രിക് ജനതാദള്‍ ഘടകം ജനതാദള്‍ സെക്യുലറില്‍ ലയിക്കാന്‍ ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ലയനം നടക്കുമെന്നാണ് സൂചന.

ആര്‍ജെഡിയുമായി സഹകരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കൊണ്ട് ദേശീയ നേതൃത്വവുമായുള്ള ബന്ധം എല്‍ജെഡി സംസ്ഥാന ഘടകം ഉപേക്ഷിച്ചതു പോലെയാണ്. ജനതാദളുകള്‍ ഒന്നിക്കണമെന്ന ഇടത് മുന്നണി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചര്‍ച്ച നടക്കുന്നത്.

ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയും, ലോക്താന്ത്രിക് സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാറും തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ ഇതിനുള്ളില്‍ നടന്നു കഴിഞ്ഞു. 24 ന് നടക്കുന്ന ചര്‍ച്ചയില്‍ ലയനം സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

Top