കിംഗ്സ് ഇലവന് പഞ്ചാബിനെ 69 റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. 202 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 16.5 ഓവറില്‍ 132 റണ്‍സ് എടുക്കുന്നതിനിടെ ഓള്‍ഔട്ടാവുകയായിരുന്നു. പഞ്ചാബിനു വേണ്ടി വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരാന് മാത്രമാണ് പൊരുതിയത്. പൂരാന് 77 റണ്‍സെടുത്തു. സണ്‍റൈസേഴ്സിനായി റാഷിദ് ഖാന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
കിംഗ്സ് ഇലവന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ നഷ്ടമായി. 9 റണ്‍സെടുത്ത അഗര്‍വാള്‍ റണ്ണൗട്ടാവുകയായിരുന്നു. യുവതാരം പ്രഭ്സിമ്രാന് സിംഗ് ആണ് മൂന്നാം നമ്പറില്‍ ഇറങ്ങിയത്. ചില മികച്ച ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും സിമ്രാനെ (11) ഖലീല്‍ അഹ്മദിന്റെ പന്തില്‍ പ്രിയം ഗാര്‍ഗ് ഉജ്ജ്വലമായി പിടികൂടി. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ലോകേഷ് രാഹുല്‍ ആയിരുന്നു അടുത്ത ഇര. രാഹുല്‍ (11) അഭിഷേക് ശര്‍മ്മയുടെ പന്തില്‍ കെയിന്‍ വില്ല്യംസണിന്റെ കൈകളില്‍ അവസാനിച്ചു.