കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴ മൂലം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 11 പേര്‍ മരിച്ചതായി ദേശീയ ദുരന്തനിവാരണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് മഴ ആരംഭിച്ചത്. ഇത്രയും ദിവസമായിട്ടും മഴയുടെ ശക്തി കുറഞ്ഞിട്ടില്ല. വെള്ളപ്പൊക്കവും,പട്ടിണിയും, മിന്നലേറ്റുമാണ് മരണസംഖ്യ കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു പേര്‍ മിന്നലേറ്റ് മരിച്ചു.
അടുത്ത ഏതാനും ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ ശക്തി പ്രാപീക്കുമെന്ന് കാലാവസ്ഥാവിജ്ഞാന വിഭാഗം വ്യക്തമാക്കി. നാഷണല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (എന്‍ ബി ആര്‍ എ) നാലു ജില്ലകളില്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളായ രണ്‍ബാമ, വെളിഹിന്ദാ, യകദഗല്ല എന്നിവ സ്ഥലങ്ങളിലാണ് മണ്ണിടിച്ചില്‍ രൂക്ഷമാകുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 557 സൈനികരും പോലീസ് ഉദ്യോഗസ്ഥരും സന്നദ്ധരായിട്ടുണ്ട്.5826 സൈനികരെയും പൊലീസുകാരെയും അടിയന്തരമായി വിന്യസിച്ചിട്ടുണ്ട്.