കൊളംബോ: കോവിഡ് വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ച് ശ്രീലങ്ക. ഏപ്രില്‍ 25ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് നീട്ടിയത്. പകരം ജൂണ്‍20ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
രാജ്യത്ത് 295 പേര്‍ കോവിഡ് രോഗബാധിതര്‍ ആകുകയും രോഗം ബാധിച്ച് ഏഴു പേര്‍ മരിക്കുകയും പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് അംഗങ്ങള്‍ ഒപ്പിട്ട ഗസറ്റ് നോട്ടീസ് അധികൃതര്‍ക്ക് നല്‍കി.
കാലാവധി പൂര്‍ത്തിയാക്കാന്‍ ആറു മാസം ശേഷിക്കെ മാര്‍ച്ച് രണ്ടിനാണ് പ്രസിഡന്റ് രാജപക്‌സ പാര്‍ലമെന്റ് പിരിച്ചുവിട്ടത്.