ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരായ അവീശ്വാസ പ്രമേയം പാസായി

കൊളംബോ: ശ്രീലങ്കയില്‍ പുതുതായി രൂപീകരിച്ച മഹീന്ദ രാജപക്‌സെ സര്‍ക്കാരിന് വീണ്ടും കനത്ത തിരിച്ചടി. സര്‍ക്കാരിനെതിരായ അവീശ്വാസ പ്രമേയം പാസായി. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാരിനെതിരായ അവിശ്വാസം പാസായതായി സ്പീക്കര്‍ കാരു ജയസൂര്യ അറിയിച്ചു.

പാര്‍ലമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിനു തെരഞ്ഞെടുപ്പ് നടത്താന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാരിനു വീണ്ടും തിരിച്ചടി നേരിട്ടത്.

Top