ഡല്‍ഹി : മൂന്നാം ടെസ്റ്റിന് മുന്‍പെ ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്തയുമായി ശ്രീലങ്ക.
മൂന്നാം ടെസ്റ്റിനു ഇറങ്ങുമ്പോള്‍ സീനിയര്‍ ബൗളറായ രങ്കന ഹെറാത്ത് ലങ്കന്‍ ടീമില്‍ ഉണ്ടാകില്ല.
യുവ സ്പിന്നറായ ജെഫറി വാന്‍ഡര്‍സേ ഹെറാത്തിന്റെ പകരക്കാരനായി ഉണ്ടാകും എന്നാണ് വിവരം.
രണ്ടാം ടെസ്റ്റിനു ശേഷം പുറംവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെറാത്ത് നാട്ടിലേക്ക് മടങ്ങുകയാണ്. ഹെറാത്തിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുമായുള്ള പ്രകടനം മികച്ചതായിരുന്നില്ല.
രണ്ട് ടെസ്റ്റുകളിലായി രണ്ട് വിക്കറ്റുകള്‍ മാത്രമാണ് താരത്തിനു നേടാനായത്. അതേസമയം ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനും ജഡേജയും രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
അടുത്ത മത്സരം ഡിസംബര്‍ രണ്ടിന് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.