കോപ്പന്‍ഹേഗ്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഡെമാര്‍ക്കിലെ ഏറ്റവും സമ്പന്നന്റെ മൂന്ന് മക്കളും. ആന്‍ഡേഴ്‌സ് ഹോള്‍ഷ് പോവ്ള്‍സണ്‍ എന്ന കോടീശ്വരന്റെ നാലുമക്കളില്‍ മൂന്നു പേരുടെ ജീവനാണ് ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പൊലിഞ്ഞത്. ഡെമാര്‍ക്കിലെ ഏറ്റവും പണക്കാരെന്ന റെക്കാഡിനുടമയാണ് ആന്‍ഡേഴ്‌സ് ഹോള്‍ഷ് പോവ്ള്‍സണ്‍.
അവധിക്കാലം ആഘോഷിക്കാനായി ശ്രീലങ്കയില്‍ എത്തിയതായിരുന്നു ആന്‍ഡേഴ്‌സും കുടുംബവും. ഫാഷന്‍ സ്ഥാപനമായ ബെസ്റ്റ് സെല്ലറിന്റെ അവകാശിയാണ് ആന്‍ഡേഴ്‌സണ്‍.