ഇന്ത്യയ്‌ക്കെതിരെ ട്വന്റി-20 കളിക്കാന്‍ ലങ്കന്‍ പേസര്‍ മലിംഗ വരില്ല

കൊളംബോ: ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളും കളിക്കാന്‍ ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ ഇല്ല.

മലിംഗയ്ക്ക് ലങ്കന്‍ ബോര്‍ഡ് വിശ്രമം അനുവദിച്ചു.

കഴിഞ്ഞയാഴ്ച വ്യക്തിപരമായ കാരണങ്ങളാല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു.

ഒക്ടോബറില്‍ പാക്കിസ്ഥാനെതിരെ ട്വന്റി-20 കളിച്ച ആറ് പേര്‍ മാത്രമാണ് ഇന്ത്യയ്‌ക്കെതിരായ ട്വന്റി-20യിലും ഉള്‍പ്പെട്ടിരിക്കുന്നത്.

ഡിസംബര്‍ 20നാണ് ട്വന്റി20 പരമ്പര ആരംഭിക്കുക.

കട്ടക്ക്, ഇന്‍ഡോര്‍, മുംബൈ എന്നിവിടങ്ങളിലാണ് കളി നടക്കുക.

ലങ്കന്‍ ടീമിനെ തിസാര പെരേര തന്നെയാണ് നയിക്കുക.

പരിചയ സമ്പന്നരായ ഉപുല്‍ തരംഗ, ആഞ്ചലോ മാത്യൂസ് എന്നിവരും ടീമിലിടം പിടിച്ചിട്ടുണ്ട്.

Top