ഡല്‍ഹി മലിനീകരണം ; ടെസ്റ്റ് കളിക്കിടെ ലങ്കന്‍ താരങ്ങള്‍ക്ക് ശാരീരികാസ്വാസ്ഥ്യം, ലക്മാലിന് ഛര്‍ദ്ദി

ന്യൂഡല്‍ഹി: രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹി ക്രിക്കറ്റ് ടെസ്റ്റ് കളിക്കിടെ താരങ്ങള്‍ക്ക് ശാരീരികാസ്വാസ്ഥ്യം.

ശ്രീലങ്കന്‍ താരം സുരംഗ ലക്മാല്‍ കളിക്കിടെ ഛര്‍ദ്ദിച്ചു.

ഉടന്‍തന്നെ ലക്മാലിനെ ഡ്രസിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി വൈദ്യസഹായം നല്‍കി.

പുകമഞ്ഞിനെ തുടര്‍ന്ന് മാസ്‌ക്കുകള്‍ ധരിച്ചാണ് ലങ്കന്‍ താരങ്ങള്‍ ഫീല്‍ഡ് ചെയ്യുന്നത്.

നേരത്തെ, ടെസ്റ്റിന്റെ രണ്ടാം ദിനം പുകമഞ്ഞ് രൂക്ഷമായതിനാല്‍ മല്‍സരം തടസപ്പെട്ടിരുന്നു.

ശൈത്യകാലത്ത് ഡല്‍ഹിയില്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് തടസമാകും ഈ സംഭവവികാസങ്ങള്‍.

അതേസമയം, ഭാവിയില്‍ മല്‍സരങ്ങള്‍ ക്രമീകരിക്കുമ്പോള്‍ കാലാവസ്ഥ കൂടി പരിഗണിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

Top