ഹരിയാന: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഹരിയാനയില്‍ ശ്രീരാമന്റെ ചിത്രവും. ശ്രീരാമന്റെ ബാല്യകാലത്തെ രൂപമാണ് പരേഡിലുണ്ടായിരുന്നത്. ചിത്രം കണ്ടയുടനെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കാലില്‍ വീണ് തൊഴുതു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി തന്നെ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.
‘ ശ്രീരാമചന്ദ്രന്‍ എല്ലായിടത്തും വസിക്കുന്നായാളാണ്. ഭഗവാന്റെ അവതരണം കണ്ട് വികാരാധീനനായി ഞാന്‍. അദ്ദേഹത്തിന്റെ പാദങ്ങളില്‍ തൊട്ട് അനുഗ്രഹം വാങ്ങാനുള്ള ഭാഗ്യം ലഭിച്ചു’. മുഖ്യമന്ത്രി പറഞ്ഞു. 75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കര്‍ണാലില്‍ നടന്ന പരേഡില്‍ ഹരിയാന മനോഹര്‍ ലാല്‍ ഖട്ടര്‍ ദേശീയ പതാക ഉയര്‍ത്തി.
അതേസമയം, ഉത്തര്‍പ്രദേശിന്റെ റിപ്പബ്ലിക് ദിന ടാബ്ലോയില്‍ ശ്രീരാമന്റെ ചിത്രവുമുണ്ടായിരുന്നു. ഡല്‍ഹിയിലെ കര്‍തവ്യ പാതയില്‍ നടന്ന പരേഡില്‍ അയോധ്യ-വിക്ഷിത് ഭാരത്-സമ്രാദ് വിരാസത് എന്നതായിരുന്നു ടാബ്ലോയുടെ വിഷയം.