ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ നിന്നും മുസ്ലീങ്ങള്‍ പിന്മാറണമെന്നും അയോധ്യയില്‍ രാമക്ഷേത്രത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആയേക്കുമെന്നും ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍.പ്രശ്ന പരിഹാരത്തിന് മൂന്ന് വഴികളാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. മൂന്ന് കക്ഷികളും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹാരം കാണുക, സുപ്രീംകോടതിയുടെ ഇടപെട്ട് നിയമപരമായ പരിഹാരം കാണുക, മുസ്ലീങ്ങള്‍ നല്ലത് ചിന്തിച്ച് അയോധ്യയില്‍ നിന്ന് പിന്മാറുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍.
അയോദ്ധ്യ മുസ്ലീങ്ങള്‍ക്കുള്ള സ്ഥലമല്ലെന്നും രാമന്റെ ജന്‍മസ്ഥലം മറ്റൊരിടത്തേക്ക് മാറ്റാനാവില്ലെന്നും രവിശങ്കര്‍ പറഞ്ഞു. അതേസമയം അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, സര്‍ക്കാര്‍ അത് വേഗം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വൈകരുതെന്ന് സന്യാസിമാരുടെ സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അയോധ്യ വിഷയം ദീര്‍ഘിപ്പിക്കരുതെന്നും സുപ്രീംകോടതി വിധിക്കു മുന്‍പ് ഓര്‍ഡിനന്‍സ് ഇറക്കണമെന്നുമാണ് ആര്‍എസ്എസ്ന്റെ ആവശ്യം.