ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കര്‍ ഡല്‍ഹി യമുനാ തീരത്ത് നടത്തുന്ന സാംസ്‌കാരിക സമ്മേളനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പുറമെ കര്‍ഷകരും രംഗത്ത്. 80ഓളം വരുന്ന വരുന്ന കര്‍ഷകരരാണ് തങ്ങളുടെ വിളകള്‍ നശിപ്പിച്ചും കൃഷിയിടം നികത്തിയുമാണ് പരിപാടിക്ക് വാഹന പാര്‍ക്കിംഗ് സൗകര്യമൊരുക്കിയതെന്ന് ആരോപിച്ച് നിരാഹാരസമരം നടത്തുന്നത്.
കൃഷി ഭൂമി നശിപ്പിച്ചുള്ള നിര്‍മ്മാണത്തിനെതിരെ അനിശ്ചിതകാല നിരാഹാര സമരമാണ് കര്‍ഷകര്‍ ആരംഭിച്ചത്. സമ്മേളന ശേഷം ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് ജൈവവൈവിധ്യ പാര്‍ക്ക് തുടങ്ങാനും സര്‍ക്കാര്‍ നടപടി തുടങ്ങി. പരമ്പരാഗത കൃഷിയിടം ജൈവവൈവിധ്യ പാര്‍ക്കാക്കി മാറ്റാന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് താത്പര്യം അറിയിച്ചതിനെ തുടര്‍ന്നാണിത്. ആവാസവ്യവ്യസ്ഥകളെ തകരാറിലാക്കിയുള്ള വേദി നിര്‍മ്മാണശേഷം ജൈവപാര്‍ക്കിന് കളം ഒരുങ്ങുമ്പോള്‍ കര്‍ഷകര്‍ക്ക് കൃഷിയിടം പൂര്‍ണ്ണമായി നഷ്ടപ്പെടും.
അതീവ പരിസ്ഥിതി പ്രധാന്യമുള്ള നദീതീരം നിരപ്പാക്കിയുള്ള നിര്‍മ്മാണം ദേശീയ ഹരിത ട്രിബ്യൂണല്‍ തടഞ്ഞില്ലെന്ന ആരോപണവുമുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നുമെത്തി ഈ നദിക്കരയല്‍ കുടില്‍ കെട്ടി, പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്ന 200 ലധികം കര്‍ഷക കുടുംബങ്ങളുണ്ടിവിടെ. ഇവരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ മണ്ണിട്ട്‌നികത്തിയാണ് സമ്മേളനത്തിനുള്ള വാഹന പാര്‍ക്കിംഗ് സൗകര്യമൊരുക്കിയത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് കര്‍ഷകപ്രതിഷേധം ശക്തമാക്കുന്നത്.