പ്രിയ പ്രകാശ് വാര്യര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതുമുതല്‍ വിവാദങ്ങളുും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇപ്പോഴിതാ ശ്രീദേവി ബംഗ്ലാവിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും വിവാദങ്ങളില്‍ അദ്ദേഹം അസ്വസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവിനെതിരേ ബോണി കപൂര്‍ നേരത്തേ രംഗത്ത് വന്നിരുന്നു.
അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത് എന്ന അഭ്യൂഹങ്ങളായിരുന്നു ഇതിന് കാരണം. എന്നാല്‍ ശ്രീദേവി എന്നത് ഒരു പേര് മാത്രമാണെന്നും അത് മാറ്റാന്‍ സാധിക്കില്ലെന്നുമാണ് പ്രശാന്ത് മാമ്പുള്ളി ഇതിനെതിരെ പ്രതികരിച്ചത്.