‘അജിത്തിന് വേണ്ടിയൊരു ചിത്രം, ശ്രീദേവിയുടെ ആഗ്രഹമായിരുന്നു’ : ബോണി കപൂര്‍

മിതാഭ് ബച്ചന്‍ ചിത്രം പിങ്കിന്റെ തമിഴ് പതിപ്പില്‍ പ്രധാവേഷത്തിലെത്തുന്നത് അജിത്ത് കുമാര്‍. പ്രേക്ഷകര്‍ ആരാധനയോടെ തല എന്നു വിളിക്കുന്ന അജിതിന് വേണ്ടി ചിത്രം നിര്‍മിക്കുന്നത് ബോണി കപൂര്‍. ധീരന്‍, ഓണ്‍ട്രു, അധികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇന്ത്യന്‍ സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തി മറഞ്ഞ ശ്രീദേവിയുടെ ആഗ്രഹാമായിരുന്നു ഭര്‍ത്താവ് നിര്‍മിക്കുന്ന ഒരു ചിത്രത്തില്‍ അജിത് കുമാര്‍ അഭിനയിക്കണമെന്നത്. ഇംഗ്ലീഷ് വിഗ്ലീഷിന്റെ ചിത്രീകരണ സമയത്ത് അജിത്തിനോട് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. അടുത്ത മേയില്‍ ചിത്രം തീയറ്ററില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

Top