സിംഹത്തിന് കൊവിഡ് ; ചികിത്സയ്ക്ക് ഇന്ത്യയുടെ സഹായം തേടി ശ്രീലങ്ക

കൊളംബോ: ശ്രീലങ്കയിലെ മൃഗശാലയിലുള്ള സിംഹം കൊവിഡ് ബാധിതനായി. ചികിത്സിക്കാൻ ഇന്ത്യയുടെ സഹായം തേടി മൃഗശാല അധികൃതര്‍. ഇതാദ്യമായാണ് ശ്രീലങ്കയിൽ ഒരു മൃഗത്തിന് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 11 വയസ്സുള്ള സിംഹം ഇപ്പോള്‍ മൃഗഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

സിംഹത്തിന്റെ ചികിത്സയ്ക്കായി ഇന്ത്യയിലെ കേന്ദ്ര മൃഗശാല അതോരിറ്റിയുടെ സഹായം തേടിയതായി ശ്രീലങ്കയിലെ ദേശീയ സൂവോളജിക്കൽ ഗാര്‍ഡൻസ് വകുപ്പ് അധികൃതര്‍ അറിയിച്ചതായി വാര്‍ത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top