മാലിദ്വീപ് സന്ദർശനം പൂർത്തിയാക്കി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീലങ്കയില്‍

ന്യൂഡൽഹി: രണ്ടാം തവണയും പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ വിദേശ പര്യടനം ആരംഭിച്ചു. ഗുരുവായൂർ സന്ദർശനത്തിന് പുറകെ മാലദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്കയിലെത്തും. ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ദേവാലയം സന്ദർശിക്കും. ഇന്നലെ മാലദ്വീപ് പാര്‍ലനമെന്‍റിനെ അഭിസംബോധന ചെയ്ത് ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവരെ തുറന്നുകാട്ടണമെന്നും മോദി പറഞ്ഞു.

മാലദ്വീപിന്‍റെ പരമോന്നത ബഹുമതിയായ ‘റൂൾ ഓഫ് നിഷാൻ ഇസുദ്ദീൻ’ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വിദേശ പര്യടനമാണ് മാലദ്വീപ്, ശ്രീലങ്ക സന്ദര്‍ശനം.ഭീകരാക്രമണം നടന്ന ശ്രീലങ്കയിലെ വിവിധ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കും.ഗുരുവായൂർ സന്ദർശനത്തിന് പുറകെയാണ് അദ്ദേഹം മാലിദ്വീപിൽ എത്തിയത്.

അതേസമയം ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചുവെന്ന് മോദി ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് ഗുരുവായൂരിലെത്തിയത്. ക്ഷേത്ര ദര്‍ശനം നടത്തിയ മോദി താമരപ്പൂകൊണ്ട് തുലാഭാരം നടത്തുകയും പ്രത്യേകം നെയ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഗുരുവായൂർ സന്ദർശനത്തിന് പുറകെ മമ്മിയൂരിൽ നടന്ന പൊതു സമ്മേളനത്തിൽ വാരാണസി പോലെത്തന്നെയാണ് കേരളവും. വോട്ട് ചെയ്തവരെ പോലെ തന്നെ വോട്ട് ചെയ്യാത്തവരെയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത് തെരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ മാത്രം ലക്ഷ്യമിട്ടല്ല, മറിച്ച് ജനസേവനം മുന്‍നിര്‍ത്തിയാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

Top