ശ്രീനഗര്‍: സാമ്പത്തിക പരമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ സൂപ്പര്‍ 30 മെഡിക്കല്‍ കോച്ചിംഗ് സെന്ററുകള്‍ ഉദ്ഘാടനം ചെയ്തു. എംബിബിഎസ്, എയിംസ്, നീറ്റ് തുടങ്ങിയ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്കായി തയ്യാറെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിദ്യാഭ്യാസ കേന്ദ്രത്തില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നതാണ്.
സാമ്പത്തികപരമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുവാന്‍ അവസരം സൃഷ്ടിക്കുകയാണ് ഈ സംരഭത്തിലൂടെ ഇന്ത്യന്‍ ആര്‍മി ലക്ഷ്യം വെയ്ക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് 12 മാസം വരെയും പരിശീലനം ലഭിക്കും. ശ്രീനഗറില്‍ ഉദ്ഘാടനം ചെയ്തിരിക്കുന്ന പരിശീലന കേന്ദ്രത്തിലേയ്ക്കുള്ള വിദ്യാര്‍ത്ഥികളെ ചിനാര്‍ കോര്‍പ്‌സിന്റെ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എ.കെ.ഭട്ട് തെരഞ്ഞെടുത്തു. ഭാവിയില്‍ പ്രയോജനം നേടാന്‍ പോകുന്ന ഈ അവസരത്തിനായി വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുകയാണെന്നും, വിദ്യാര്‍ത്ഥികള്‍ അവരുടെ മികച്ച് പ്രകടനം കാഴ്ചവെയ്ക്കുമെന്നും ഭട്ട് വ്യക്തമാക്കി.