ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. കുപ്വാര ജില്ലയിലാണ് സംഭവം നടന്നത്.
ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം കുപ്വാരയിലെ കരളഗുണ്ടില് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് വെടിവെയ്പ്പുണ്ടായത്.
സെന്‍ട്രല്‍ റിസര്‍വ്വ് പൊലീസ് ഫോഴ്സിന്റെ 92 ബറ്റാലിയനും, 32 രാഷ്ട്രീയ റൈഫിള്‍സും പ്രത്യേക ദൗത്യസംഘവും ചേര്‍ന്നാണ് ഓപ്പറേഷന് നടത്തിയത്. ഇതിനിടെ കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഹാജിനിലും ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
ഭീകരരുമായി ഏറ്റുമുട്ടലുകള്‍ തുടരുകയാണെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ജമ്മുകശ്മീരില്‍ സ്ഥിതി ശാന്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സേന ശക്തമായി തിരിച്ചടിക്കുന്നുണ്ട്.