ഭീകരാക്രമണ ഭീഷണി, ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി സൈന്യം

ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തില്‍ ഭീകരര്‍ ആക്രമണം അഴിച്ചുവിടുമെന്ന ഭീഷണിയെ തുടര്‍ന്ന് ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി. രണ്ടു ദിവസം മുന്‍പ് ശ്രീനഗറിലെ എച്ച്എംടി മേഖലയില്‍ നിന്ന് വലിയ ആഘാതശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.

നഗരത്തിന്റെ പല മേഖലകളിലും സുരക്ഷാസേന റോന്തു ചുറ്റല്‍ ആരംഭിച്ചു. തിങ്കളാഴ്ച നിയന്ത്രണരേഖയിലെ ഉറിയില്‍ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയ ഇന്ത്യന്‍ സേന അഞ്ച് ജയ്‌ഷെ മുഹമ്മദ് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

Top